ആദേശസന്ധി
ഒരക്ഷരം പോയി ,പകരം മറ്റൊരു അക്ഷരം വരുന്നതാണ് ആദേശം.മുര്ധാന്യ ആദേശം,വര്നാത്സ്യ ആദേശം,താലവ്യാദേശം, അനുനാസികാദേശം , വിനാമം എന്നിങ്ങനെ അനേകം ഉള്പിരിവുകളും അസംഖ്യം നിയമങ്ങളും ഉണ്ട്. വാക്ക് കിട്ടിയാല് പിരിച്ചെഴുതി നോക്കുക. ഒന്ന് പോയി മറ്റൊന്ന് വന്നാല് ആദേശസന്ധി എന്ന് കരുതാം. എണ് +നൂര്=എന്നൂര് (ന; പോയി ണ വന്നു) കണ്+തു=കണ്ടു (തപോയി ട വന്നു) കേള് +തു=കേട്ടു (ഇത് മുര്ധാന്യ ആദേശം) നിന്+തു=നിന്നു (തപോയി ന വന്നു) മരം+ഉം=മരവും (അനുസ്വാരം പോയി, വാ വന്നു) വില്+തു=വിറ്റു (വിനാമം ആണിത്, സന്ധി ആദേശം തന്നെ) നെല്+മണി=നെന്മണി (ല പോയി ന വന്നു) കല്+മദം=കന്മദം (ല പോയി ന വന്നു) ഉല്+മ=ഉണ്മ (ള പോയി ണ വന്നു) വേള് +മാടം = വെണ്മാടം (ള പോയി ണ വന്നു) മരം+ഇല് =മരത്തില് (അനുസ്വാരം പോയി ത്ത വന്നു)